ngo
കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന സമ്മേളനത്തിൽ കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.കെ.ബിനു സംസാരിക്കുന്നു

കാക്കനാട്: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തി. സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡാൽമിയ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ

കെ.കെ. സുനിൽകുമാർ, ഡി.പി. ദിപിൻ, കെ.കെ. ബിനു തുടങ്ങിയവർ സംസാരിച്ചു.

വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ കെ.എ. അൻവർ, ഏലിയാസ് മാത്യു, എ.എൻ. സിജിമോൾ, കെ.എസ്. ഷാനിൽ, പി.ഡി. സാജൻ, സി.ആർ. സോമൻ, ജി. ആനന്ദകുമാർ എന്നിവർ പ്രകടനം ഉദ്ഘാടനം ചെയ്തു.