കോതമംഗലം: കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ഓഫീസിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിടവൂർ മാളികക്കുടിയിൽ (കുഞ്ചാട്ട്) അഷ്റഫാണ് (46) മരിച്ചത്. ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരനായ അഷ്റഫിനെ ഇന്നലെ വൈകുന്നേരം ഓഫീസിനുള്ളിലെ ടോയ്ലെറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: നബീസ. മക്കൾ: അഫീഫ, അമിന, അമീറ.