മട്ടാഞ്ചേരി: കെ.പി.സി.സി വിചാർവിഭാഗ് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ആന്റണി ജോസഫിന്റെ നേതൃത്വത്തിൽ ബി.ജെ.പിയിലേക്ക് എത്തിയ ഇരുന്നൂറോളം പേർക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്കി. ചുള്ളിക്കൽ എ.എ. കൊച്ചുണ്ണി മാസ്റ്റർ പാർക്കിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് രഘുറാം ജെ. പൈ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന വക്താവ് പി.ആർ.ശിവശങ്കരൻ, നേതാക്കളായ നോബിൾമാത്യു, ലേഖ നായ്ക്ക്, റാണി ഷൈൻ, സ്വരാജ്, റോഷൻ, ശ്യാമള.എസ്.പ്രഭു എന്നിവർ സംസാരിച്ചു.