കൊച്ചി: പൊന്നുരുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിപ്പടി അഹമ്മദ് കുട്ടി മുസ്ലിയാരുടെ 64-ാമത് ആണ്ടുനേർച്ച ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് പള്ളിപ്പടി മഖ്ബറയിൽ നടത്തുന്ന സമൂഹസിയാറത്തോടെ ആരംഭിക്കുന്ന പരിപാടികൾ 26ന് പ്രാർത്ഥനയോടെ സമാപിക്കും. സമാപനദിവസം രാവിലെ 8.30 മുതൽ വൈകിട്ട് നാലുവരെ ഭക്ഷണവിതരണവും ഉണ്ടാകും.