കോതമംഗലം: ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയായി. വന്യജീവി വകുപ്പും കൃഷിവകുപ്പും ചേർന്ന് ഈന്തലുംപാറ മുതൽ നേര്യമംഗലം വരെയുള്ള പതിനൊന്ന് കിലോമീറ്ററിലാണ് ഫെൻസിംഗ് നിർമ്മിച്ചത്. ഇതോടെ കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്റണി ജോൺ എം.എൽ.എ ഫെൻസിംഗ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മിനി മനോഹരൻ അദ്ധ്യക്ഷയായി. ഡി.എഫ്.ഒ സാജു വർഗീസ്, കെ.കെ. ഗോപി, ഇന്ദു നായർ, ടി.ഒ. ദീപ, പ്രിയാമോൾ തോമസ്, സാം കെ. ജയിംസ്, എം.എച്ച്. ജസീന, ഫാ. ബേസിൽ കുറ്റിയാനിക്കൽ, എ.സി.എഫ് എൻ.ടി. സുബിൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.