book
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പന്തൽ കാൽനാട്ടുകർമ്മം സ്വാമി അനഘാമൃതാനന്ദപുരി നിർവഹിക്കുന്നു. പ്രൊഫ. കെ.വി. തോമസ്, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ജസ്റ്റിസ് ആർ. രവീന്ദ്രൻ, ജസ്റ്റിസ് എം.എം. രാമചന്ദ്രൻ എന്നിവർ സമീപം

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ പന്തലിന്റെ കാൽനാട്ടുകർമ്മം എറണാകുളത്തപ്പൻ മൈതാനിയിൽ സ്വാമി അനഘാമൃതാനന്ദപുരി നിർവഹിച്ചു. പുസ്തകോത്സവസമിതി ചെയർമാൻ പ്രൊഫ. കെ.വി. തോമസ്, എക്സിക്യുട്ടീവ് ചെയർമാൻ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ജസ്റ്റിസ് ആർ. രവീന്ദ്രൻ, ജസ്റ്റിസ് എം. രാമചന്ദ്രൻ, ജോസഫ് സാദിഖ്, കൗൺസിലർ പദ്മജ എസ്. മേനോൻ, ഡോ. ഗോപിനാഥ് പനങ്ങാട്, ആർ.എസ്. ഭാസ്കർ, എം. ഗണേഷ് എന്നിവർ പങ്കെടുത്തു.