പറവൂർ: വടക്കേക്കര വിജ്ഞാന പ്രകാശകസംഘം ചക്കുമരശേരി ശ്രീകുമാരമഗണേശമംഗലം ക്ഷേത്രത്തിൽ മാതൃസംഘടനയുടെ നേതൃത്വത്തിൽ സ്കന്ദപുരാണ ജ്ഞാനയജ്ഞത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 6.30ന് ആചാര്യവരണത്തിന് ശേഷം ക്ഷേത്രംതന്ത്രി കെ.കെ. അനിരുദ്ധൻ വിഗ്രഹ പ്രതിഷ്ഠ നടത്തും. 7ന് യജ്ഞ സമാരംഭസഭ ശബരിമല മുൻ മേൽശാന്തി മഹേഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.ജി. ശശിധരൻ അദ്ധ്യക്ഷനാകും. ഭാഗവത ആചാര്യൻ ഡോ. മണികണ്ഠൻ പള്ളിക്കലിനെ ആദരിക്കും. കെ.കെ. അനിരുദ്ധൻ തന്ത്രി, മാതൃസംഘടനാ പ്രസിഡന്റ് സുനി സതീശൻ, സെക്രട്ടറി ജലജ സുന്ദരൻ എന്നിവർ സംസാരിക്കും.

20 മുതൽ 25 വരെ യജ്ഞശാലയിൽ രാവിലെ മഹാഗണപതിഹോമം, സുബ്രഹ്മണ്യ പാരായണം, പ്രഭാഷണം, പ്രസാദഊട്ട്, വൈകിട്ട് ദീപാരാധന, നാമസങ്കീർത്തനം എന്നിവ നടക്കും. സ്കന്ദഷഷ്ഠി മഹോത്സവദിനമായ 27ന് രാവിലെ സുബ്രഹ്മണ്യ അഷ്ടോത്തരശതനാമാർച്ചന, തൈലാഭിഷേകം. പഞ്ചവിംശതി കലശപൂജ, സമൂഹാർച്ചന, കലശാഭിഷേകം. വൈകിട്ട് ദീപാരാധന, ഭസ്മാഭിഷേകം.