പള്ളുരുത്തി: സെന്റ് റീത്താസ് സ്കൂളിന് പിന്തുണയും ഐക്യദാർഡ്യവുമറിയിച്ച് കൊച്ചി രൂപത കുടുംബയൂണിറ്റ് കേന്ദ്രസമിതി കോൺവെന്റിൽ സന്ദർശനം നടത്തി. ബി.സി.സി രൂപത ഡയറക്ടർ ഫാ. ബെന്നി തോപ്പിപ്പറമ്പിൽ, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോസഫ് ചിറാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് രൂപതാ ഭാരവാഹികൾ സന്ദർശനം നടത്തിയത്. കൺവീനർ പോൾ ബെന്നി പുളിക്കൽ, സെക്രട്ടറി പീറ്റർ പി. ജോർജ്, ഖജാൻജി മാർഗരറ്റ് ലോറൻസ്, ഫെറോന കൺവീനർമാരായ ആൽബി ഗൊൺസാൽവസ്, ജസ്റ്റിൻ, ഫെലിക്സ്, സോണി, കെ.ജെ. സനൂപ് എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.