അങ്കമാലി: അങ്കമാലി യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ 26ന് ആരംഭിച്ച് 30ന് സമാപിക്കും. തിരുനാളിന് മുന്നോടിയായി നവനാൾ ദിനങ്ങൾക്ക് തുടക്കമായി. 26ന് വൈകിട്ട് 4ന് പൊതു പ്രസുദേന്തി വാഴ്ച നടക്കും. തുടർന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റും. 30ന് രാവിലെ 10.30 ന് മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശിർവദിച്ച് ഊട്ടുതിരുനാൾ ഉദ്ഘാടനം ചെയ്യും.