പറവൂർ: ക്രൈസ്തവ സ്ഥാപനങ്ങളിൽ സർക്കാർ സ്പോൺസർഷിപ്പോടെ മതനിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ബി.ജെ.പി ന്യൂനപക്ഷമോർച്ച പറവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് പ്രസ്താവിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് തോമസ് കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷനായി. ജിതിൻ നന്ദകുമാർ, വി.എസ്. ഉണ്ണിക്കൃഷ്ണ പണിക്കർ, ജോൺ പോൾ, പോൾ സെട്രിക് എന്നിവർ സംസാരിച്ചു.