പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷങ്ങൾ 22 മുതൽ 28 വരെ നടക്കും. സഹസ്രകുംഭ, പഞ്ചാമൃത കലശാഭിഷേകം, തിരുക്കല്യാണം എന്നിവ നടക്കും. 22ന് രാവിലെ 11ന് വി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുന്നത്. 7 ദിവസവും പ്രസാദഊട്ടുണ്ടാകും. കൈകൊട്ടിക്കളി മത്സരം, ലളിതാസഹസ്രനാമജപം, തിരുവാതിരകളി, ഭക്തിഗാനസുധ, സംഗീതോത്സവം എന്നിവയുണ്ടാകും. ഭാരവാഹികളായ ടി.എൻ. രാജീവ്, പി.എം. ബൈജുലാൽ, വി.പി. സുബ്രഹ്മണ്യൻ, കെ.കെ. സതീശൻ, കെ.ആർ. അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ക്ഷേത്രം തന്ത്രി ഡോ. വൈശാഖ് സൗമിത്രൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.