കൊച്ചി: പൂത്തോട്ട കെ.പി.എം എച്ച്. എസ്. എസ്, വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റ്, സ്കൗട്ട് യൂണിറ്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാനക്യാമ്പ് നടത്തി. സ്കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രതിനിധി ഡോ. മുഹമ്മദ് ഷെഫീഖ് രക്തദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ സ്വപ്ന വാസവൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. ദീപ്തിമോൾ, സ്കൗട്ട് മാസ്റ്റർ ജോളി പി തോമസ് എന്നിവർ സംസാരിച്ചു.