കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രമേളയിൽ കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്കൂളിന് ഓവറോൾ കിരീടം. മേളയിൽ പങ്കെടുത്ത സ്കൂളിലെ 60 കുട്ടികളും എ ഗ്രേഡോടെ വിജയിച്ചു. വിജയികളെ അനുമോദിക്കുന്നതിനായി ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ.പി. മായ പുരസ്കാരങ്ങൾ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. ഹണി റെജി, ജയശ്രീ, ബിസ്മി ശശി, നിഖിൽ ജോസ്, ബീന ജോസഫ്, എം.ഡി. സ്മിത, ധന്യനായർ, വി.കെ. ബീന, കെ.പി . ആശ, എസ്. നിഷ , ഒ.വി. പ്രീതി എന്നിവർ സംസാരിച്ചു.