പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ദീപാവലി നാളെ ആഘോഷിക്കും. വൈകിട്ട് 6 ന് ദീപാലങ്കാരം. തുടർന്ന് തിരുവാതിരകളി, കരിമരുന്ന് വിരുന്ന്. സ്കന്ദഷഷ്ഠി ആഘോഷം 27ന്. അന്ന് സുബ്രഹ്മണ്യന് വിശേഷാൽ പഞ്ചാമൃതാഭിഷേകം നടക്കും. ഭാരവാഹികളായ കെ.വി. സരസൻ, എ.കെ. സന്തോഷ്, കെ.ആർ. മോഹൻ എന്നിവർ നേതൃത്വം നൽകും. മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിക്കും.