monkey
വടാട്ടുപാറ വലിയകാലായിൽ ജോമോന്റെ അടുക്കളയിൽ കയറിയ കുരങ്ങ്

കോതമംഗലം: വടാട്ടുപാറയിൽ കുരങ്ങുകളുടെ ശല്യം വർദ്ധിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്ക. കൃഷിയിടങ്ങളിൽ മാത്രമല്ല വീടുകൾക്കുള്ളിലും കുരങ്ങുകൾ കടന്നുകയറുകയാണ്. ഭക്ഷണസാധനങ്ങളുൾപ്പടെ ഇവ അകത്താക്കും. കഴിഞ്ഞദിവസം പണ്ടാരൻസിറ്റിയിലെ വലിയകാലായിൽ ജോമോന്റെ വീടിന്റെ അടുക്കളയിൽ കയറിയ കുരങ്ങിനെ ഏറെ നേരത്തെ പരിശ്രമത്തിലൂടെയാണ് പുറത്താക്കിയത്. കാർഷികവിളകളാണ് കൂടുതലായും നശിപ്പിക്കുന്നത്. തെങ്ങുകളിൽനിന്ന് തേങ്ങയോ കരിക്കോ കിട്ടാത്ത അവസ്ഥയാണ്. കുരങ്ങുകൾ ഒറ്റക്കും കൂട്ടമായും ജനവാസമേഖലകളിൽ നിത്യസാന്നിദ്ധ്യമായിരിക്കുകയാണ്.