padam
ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സദസ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ. ബാബു ജോസഫ്, ഫെലിക്സ് ജെ പുല്ലൂടൻ, പദ്മജ എസ്. മേനോൻ തുടങ്ങിയവർ സമീപം

കൊച്ചി: ന്യായമായ തൊഴിലാളി സമരത്തോട് നീതികരിക്കാനാകാത്ത അവഗണനയാണ് സർക്കാർ കാണിച്ചതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ആശാ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സദസ് ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ ജനരോഷം ഈ സർക്കാരിനെ തിരഞ്ഞെടുപ്പിൽ താഴെ ഇറക്കും. അടുത്ത യു.ഡി.എഫ് സർക്കാരിന്റെ ആദ്യപരിഗണന ആശമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതായിരിക്കുമെന്നും ടി.ജെ. വിനോജ് പറഞ്ഞു.

സമരസഹായ സമിതി ജില്ലാ ചെയർമാൻ ഡോ. ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫെലിക്‌സ് ജെ.പുല്ലുടൻ, പദ്മജ എസ്. മേനോൻ, ഫ്രാൻസിസ് കളത്തുങ്കൽ, കെ.പി. ജോർജ്, കെ.കെ. ശോഭ, ജോണി ജോസഫ്, നിഖിൽ സജി തോമസ്, സി.കെ. ബൈജു, കെ.പി. സാൽവിൻ, എ.ജി. അജയൻ, പി.സി. തങ്കച്ചൻ തുടങ്ങിയവ തുടങ്ങിയവർ സംസാരിച്ചു. ആയിരം പ്രതിഷേധ സദസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.