പറവൂർ: നിയോജക മണ്ഡലത്തിലെ രണ്ട് ലൈബ്രറി കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 82.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പറവൂർ നഗരസഭാ ഒമ്പതാം വാർഡിലെ ആശാൻ സ്മാകര ലൈബ്രറിക്ക് 39.70 ലക്ഷവും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പത്താം വാ‌ർഡിലെ പറയകാട് സാഹിത്യനന്ദ ലൈബ്രറിക്ക് 42.80 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.