കോലഞ്ചേരി: എ.പി.ജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡിസോൺ ബാസ്ക്കറ്റ്ബാൾ ടൂർണമെന്റ് കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ നടന്നു. ഗുരുകുലം ട്രസ്റ്റ് ട്രഷറർ പീതാംബരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. ജോസ് അദ്ധ്യക്ഷനായി. ഡിസോൺ കോ ഓർഡിനേറ്റർ കണ്ണൻ രമേശ്, ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശശി, മെക്കാനിക്കൽ വിഭാഗം ഹെഡ് പി.പി. ബിനു, ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് എം.പി. അവരാച്ചൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദീപക് വർമ്മ എന്നിവർ സംസാരിച്ചു. പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും മുത്തൂറ്റ് എൻജിനിയറിംഗ് കോളേജ് ഒന്നാം സ്ഥാനവും ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് രണ്ടാം സ്ഥാനവും നേടി. 14 പരുഷ ടീമുകളും 9 വനിത ടീമുകളും പങ്കെടുത്തു.