കൊച്ചി: സംഗീതസംവിധായകൻ രവീന്ദ്രൻ മാഷിന്റെ സ്മരണയ്ക്കായി രവീന്ദ്രൻ മ്യൂസിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാടിവട്ടം അസീസിയ ഓർഗാനിക് വേൾഡുമായി ചേർന്ന് ഒരുക്കുന്ന രവീന്ദ്ര സംഗീതോത്സവം നവംബർ ഒമ്പതിന് അസീസിയ കൺവെൻഷൻ സെന്ററിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ രവീന്ദ്രസംഗീത പുരസ്‌കാരം ഗായിക കെ.എസ്. ചിത്ര ഏറ്റുവാങ്ങും. രവീന്ദ്രൻമാഷിന്റെ ഭാര്യ ശോഭന രവീന്ദ്രനും കുടുംബവും സന്നിഹിതരായിരിക്കും. പ്രമുഖ പിന്നണി ഗായകർ ഗാനാർച്ചന അർപ്പിക്കും.