കൊച്ചി: സംസ്ഥാനത്തെ മുഴുവൻ ദേവസ്വം ബോർഡുകളെയും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി( ഇന്ത്യ) സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു. ശബരിമലയിലെ മോഷണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബോർഡ് ഭരണാധികാരികൾക്കും ദേവസ്വം വകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അഭിപ്രായമുയർന്നു. ക്യാമ്പ് മുൻ ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി. ജോൺ, മനോജ് ടി. സാരംഗ്, ടോമി മാത്യു, കാട്ടുകുളം ബഷീർ, ഡോ.വൈ. ജോൺസൺ എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് അടൂർ റോയ്, വി.കെ. രാജീവ്, എം. ഫസലുദ്ദീൻ, ഫ്രാൻസിസ് സേവിയർ എന്നിവർ നേതൃത്വം നൽകി.