കൊച്ചി: ' ഫോമ'യുടെ കാരുണ്യ ചികിത്സാ സഹായ പദ്ധതി പിറവം ഹോളി കിംഗ്സ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാനും ഫോമ കേരള കൺവെൻഷൻ സംഘാടകനുമായ സാബു കെ. ജേക്കബ് സ്വാഗതം പറഞ്ഞു.
കെ.എം. മാണി ബഡ്ജറ്റ് റിസർച്ച് സെന്റർ ചെയർ പേഴ്‌സൺ നിഷ ജോസ് കെ. മാണി 450 രോഗികൾക്കുള്ള ഭക്ഷ്യകിറ്റും സാമ്പത്തിക സഹായവും വിതരണം ചെയ്തു. മുൻ എം.എൽ.എമാരായ വി.ജെ.പൗലോസ്, എം.ജെ. ജേക്കബ്, നഗരസഭ വൈസ് ചെയർമാൻ കെ.പി.സലിം, അഡ്വ.ചിൻസി ഗോപകുമാർ, കെ.ചന്ദ്രശേഖരൻ, എലിയാമ്മ ഫിലിപ്പ്, ഡോ. ബേബി പോൾ, രേണു സൂസൻ തോമസ്, ലാലി കളപ്പുരക്കൽ, ഡോ.എ.സി. പീറ്റർ, ഡോ.പി കെ.സുഷൻ, സി.കെ. പ്രകാശ്, എം.ടി. പൗലോസ്, സോമൻ വല്ലയിൽ, ബാബു പാണക്കാട്ട്, സോജൻ ജോർജ്, കുര്യൻ പുളിക്കൽ, പി.കെ. പ്രസാദ്, ജമ്പർ മാത്യു, ടോണി ചെട്ടിയാകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകൻ മോനു വർഗീസ് മാമൻ, ലഹരി വിരുദ്ധ പ്രവർത്തകൻ ബേബി കാളിയമ്പുറം എന്നിവർക്കും പിറവം ബി.പി.സി കോളേജ്, വെട്ടിക്കൽ വെൽകെയർ കോളേജ് ഓഫ് നഴ്‌സിംഗ്, നാട്യ കലാക്ഷേത്ര സ്‌കൂൾ ഒഫ് ഡാൻസ് എന്നീ സ്ഥാപനങ്ങൾക്കും ജസ്റ്റിസ് ദേവൻ പുരസ്കാരം നൽകി. പിറവം നഗരസഭയിലെ 27 ആശാ വർക്കർമാരെയും ആദരിച്ചു.