പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം സിന്ധുദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടി വി.ആർ. മനോജ്, ബാലവേദി മെന്റർ പി.എം. അജിമോൾ, സി.എം. അനന്തകൃഷ്ണൻ, നൂതൻ രനീഷ്, ഉഷാകുമാരി വിജയൻ, കെ.ജെ. ജിജു, ജിഷാ നിതിൻ, കെ.എസ്. ജയപ്രകാശ്, തിലകൻ പൂത്തോട്ട, ദീപാ മുരുകേഷ്, ജയന്തി തുടങ്ങിയവർ സംസാരിച്ചു.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനംനേടിയവരെ തെങ്ങോട് നടക്കുന്ന കണയന്നൂർ താലൂക്കുതല സർഗോത്സവത്തിൽ പങ്കെടുപ്പിക്കും.