പള്ളുരുത്തി: ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ റിബ്ബല്ലോ അദ്ധ്യക്ഷനായി. എഴുത്തുകാരി സ്മിത പഞ്ചവടി ഉദ്ഘാടനം ചെയ്തു. ഫാ. റാഫി കുട്ടുങ്കൽ, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, മാർഷൽ ഡിക്കൂഞ്ഞ, ലാക്വിൻ മെൻഡസ്, ലാൻസൻ മെൻഡസ്, ജോസി പ്രകാശ്യ, ജൂല റിബല്ലോ, സാനിയ റിബല്ലോ തുടങ്ങിയവർ സംസാരിച്ചു.