ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മദർ ഏലീശ്വാ പ്രസംഗമത്സരം നവംബർ 14ന് കോളേജിൽ സംഘടിപ്പിക്കും. ഹൈസ്കൂൾ തലത്തിൽ 'നവമാദ്ധ്യമങ്ങളിൽ യുവാക്കളുടെ സ്വാധീനം', പരിസ്ഥിതി സംരക്ഷണം: കുട്ടികളുടെ പങ്ക് എന്നീ വിഷയത്തിലും ഹയർ സെക്കൻഡറി തലത്തിൽ യുവാക്കളുടെ ഭാവി, 2050ൽ എന്റെ ഇന്ത്യ എന്ന വിഷയത്തിലുമാണ് പ്രസംഗ മത്സരം. ഫോൺ: 9497026791.