shasthramela
പെരുമ്പാവൂർ ഉപജില്ല ശാസ്ത്രമേള എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി, ഗണിത ശാസ്ത്രമേളകൾക്ക് തുടക്കമായി. ഗവ: ഹയർ സെക്കൻഡറി സ്കൂൾ ചേരാനല്ലൂർ, കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂൾ. കൂവപ്പടി ഗവ. എൽ.പി.എസ് എന്നിവിടങ്ങളാണ് വേദികൾ. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ. ബിജി മോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ മിഥുൻ എന്നിവർ സംസാരിച്ചു. മേള ചൊവ്വാഴ്ച സമാപിക്കും.