fireforce

പെരുമ്പാവൂർ: അറക്കപ്പടി അയ്യൻ ചിറങ്ങര ക്ഷേത്രത്തിന് സമീപം പെരിയാർ വാലി കനാൽ ചെരുവിൽ നിന്നിരുന്ന വാകമരം ഇന്നലെ രാവിലെ 8 മണിയോടെ ഒടിഞ്ഞു റോഡിൽ വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടു. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ഇ. സതീഷ്ചന്ദ്രൻ, വി.ജി. വിജിത്ത്കുമാർ, വി.പി. ഗഫൂർ, പി.വി. വിജീഷ്, ഷബീർ, പി.പി. ഷിജിൻ, ടോമി പോൾ എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി.