haritha
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത കർമ്മസേനാ സംഗമം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ വാഴക്കുളം എന്നീ ബ്ലോക്കുകളിലെ ഹരിത കർമ്മസേന അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. റെജീന, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി, കെ.സി. അനുമോൾ, വി.ടി. അജിത്, കെ.കെ. അജീഷ് എന്നിവർ പ്രസംഗിച്ചു. 800 ലധികം ഹരിത കർമ്മസേന അംഗങ്ങൾ പങ്കെടുത്തു.