swami
മെൽബൺ സർവമത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘത്തെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

നെടുമ്പാശേരി: മെൽബൺ സർവമത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസി സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്.

ആലുവ സർവമത സമ്മേളന ശതാബ്ദി ആഗോളതല ആഘോഷത്തിന്റെ ഭാഗമായി മെൽബണിലെ വിക്ടോറിയ പാർലമെന്റിൽ നടന്ന സർവമത സമ്മേളനത്തിലാണ് സംഘം പങ്കെടുത്തത്. ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, കുറിച്ചി ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, മങ്ങാട് ബാലകൃഷ്ണൻ, പി.എസ്. ബാബുറാം, എസ്. അജയകുമാർ, കെ.എം. സജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്‌മണൻ, യുവജനസഭ പ്രസിഡന്റ് അംജിത്ത്, സെക്രട്ടറി സിജേഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. രവീന്ദ്രൻ, മധു വൈപ്പിൻ, സിന്ധു ഷാജി, ലൈല സുകുമാരൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.