karu
ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ കാരുണ്യസ്പർശം പദ്ധതിയിൽ നെട്ടൂർ നോർത്ത് വിവേക് വിജയന് നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു

കൊച്ചി: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യസ്പർശം പദ്ധതിയുടെ രണ്ടാംഘട്ടമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നെട്ടൂർ നോർത്തിൽ വിവേക് വിജയന് നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.
സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ പീതാംബരൻ, നന്ദൻ മാങ്കായി, എം.പി ജിനീഷ്, ജില്ലാ മീഡിയ കൺവീനർ സി. സതീശൻ, ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് സി.കെ ദിലീപ് നെട്ടൂർ, മണ്ഡലം പ്രസിഡന്റുമാരായ ഉമേഷ് ഉല്ലാസ്, ഗിരീഷ് തമ്പി, അഡ്വ. അശോകൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈൻ കൂട്ടുങ്ങൽ, ശ്രീകുമാർ തട്ടാരത്ത്, ഷാജി ഇരുമ്പനം, സുരേഷ് കുമ്പളം, അനീഷ് തോട്ടുങ്കൽ, അനി മണിയന്തര, പ്രസാദ് ഉദയംപേരൂർ, ബി.ജെ.പി മബലം പ്രസിഡന്റ്അഡ്വ. രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു.