ph
കനത്ത മഴയിൽ തകർന്നു വീടിനു സമീപം ഓമന

കാലടി: വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ കാലടി പഞ്ചായത്തിലെ മാണിക്കമംഗലത്ത് ചിറ്റപ്പാടത്ത് തെക്കേടത്ത് വീട്ടിൽ ഓമനയുടെ വീട് തകർന്നു. 73 വയസുള്ള ഓമന തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. ഓമന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഓമനയുടെ പുതിയ വീടിന്റെ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഭർത്താവും രണ്ട് ആൺമക്കളും മരിച്ച ഓമനയ്ക്ക് കയറിക്കിടക്കാൻ വേറെ ഇടമില്ലാത്ത അവസ്ഥയിലാണ്.