മട്ടാഞ്ചേരി: ഗോശ്രീപുരം കൊച്ചി തിരുമല ക്ഷേത്ര രഥവീഥി സൗന്ദര്യവത്കരണം കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്ഷേത്ര നിലനിൽപ്പിന് ഭക്തർ ജാഗരൂകരാകണമെന്നും വികസന പ്രവർത്തനങ്ങൾ വരും തലമുറകളെ സാമൂഹികമായി കൂടുതൽ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭാ കൗൺസിലർ രഘുറാം ജെ. പൈ അദ്ധ്യക്ഷനായി. നഗരസഭാ അംഗങ്ങളായ സുധ ദിലീപ്, പ്രിയ പ്രശാന്ത്, തിരുമല ദേവസ്വം പ്രസിഡന്റ് അവിനാശ് കമ്മത്ത്, ഭരണ സമിതി അംഗങ്ങളായ വെങ്കടേശ് , ആനന്ദ് പ്രഭു , വെങ്കടേശ്വര പൈ, കപിൽ ആർ. പൈ എന്നിവർ സംസാരിച്ചു. കൊച്ചി സ്മാർട്ട് സിറ്റി പ്രത്യേക പദ്ധതിയിലുടെ ഒന്നര കോടി രൂപ ചെലവഴിച്ചാണ് രഥവീഥി സൗന്ദര്യവത്കരണം നടത്തിയത്.