
ആലുവ: കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷ യാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടൻ മണ്ഡലം പ്രസിഡന്റ് എം.ബി. ജലീൽ അദ്ധ്യക്ഷനായി. കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ്, മധു പുറക്കാട്, സുരേഷ് മുട്ടത്തിൽ, വി.ജി. ജയകുമാർ, നാസർ എടയാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ മുത്തലിബിനെ ആദരിച്ചു.