ആലുവ: യു.സി കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണ കേന്ദ്രം 'ലിപി പരിണാമവും പുതുവഴികളും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിന്റെ ഭാഗമായി ലിപികളുടെയും ലിഖിതങ്ങളുടെയും പ്രദർശനം നടന്നു.
മലയാളവിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ. വി.പി. മർക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. ഡോ. സിബു എം. ഈപ്പൻ, മേജർ കെ.എസ്. നാരായൺ, സെമിനാർ കോ ഓർഡിനേറ്റർ വിധു നാരായൺ എന്നിവർ പ്രസംഗിച്ചു.