പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിലെ 76-77 എസ്.എസ്.എൽ.സി ബാച്ച് രൂപീകരിച്ച സദ്ഗമയ മാതൃവിദ്യാലയത്തിന്റെ സുവർണജൂബിലി പ്രമാണിച്ച് സുവനീർ പ്രസിദ്ധീകരിക്കും. സ്കൂളിൽനിന്ന് പ്രശസ്തവിജയം നേടി വിവിധ രംഗങ്ങളിൽ പ്രഗത്ഭരായവരുടെ ബയോഡേറ്റകൾ ശേഖരിച്ച് അടുത്തവർഷം സ്മരണിക പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി സി.എ. ഫ്രാൻസിസ് സേവ്യർ അറിയിച്ചു. പൂർവ വിദ്യാർത്ഥികളിലും മറ്റുമായി കാൻസർ, കിഡ്നി രോഗികളെ സഹായിക്കുവാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഇന്ന് വൈകിട്ട് 6ന് എസ്.എൻ ഓഡിറ്റോറിയത്തിൽ കലാകാരി ഗംഗ ശശിധരന്റെ വയലിൻ ഫ്യൂഷൻകച്ചേരി നടക്കും.