കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയിൽ പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, സെക്രട്ടറി എൻ.എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി ചുമതലയേറ്റു.
സത്യപ്രതിജ്ഞ ചടങ്ങ് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ഡി. അഭിലാഷ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം ടി.എം. വിജയകുമാർ എന്നിവർ സംസാരിച്ചു.