
കോലഞ്ചേരി: കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായ കോലഞ്ചേരി മലയിൽ എം.എൻ. മോഹനന്റെ ഭാര്യ ഗൗരി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വടയമ്പാടി പൊതുശ്മശാനത്തിൽ. പരേത കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റി അംഗം, ഏരിയ പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗം, ഏരിയ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോലഞ്ചേരി കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: റെജിമോൾ (ബിസിനസ്), റെനിമോൾ. മരുമക്കൾ: വി.കെ. ഷാജി, ഒ.കെ. ഷൈജു.