കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കുള്ള മൂന്നാമത് മീറ്റ് ഗ്ലോബൽ എം.ഐ.സി.ഇ കോൺഗ്രസിന് ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. 15ൽ പരം ബിസിനസ് സെഷനുകൾ നടക്കും. ഇന്ത്യ, ചൈന, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, സി.ഐ.എസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 2,000ൽ പരം പ്രൊഫഷണലുകൾ കോൺഗ്രസിൽ പങ്കെടുക്കും. പങ്കെടുക്കാൻ Russpass Business എന്ന പോർട്ടൽ വഴി ഡിസംബർ 12 വരെ രജിസ്റ്റർ ചെയ്യാം.