
അങ്കമാലി:കടംവാങ്ങാതെ ജീവിക്കാൻ പറ്റാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 300 ഓളം പേർക്ക് ബി.ജെ.പിയിൽ അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സർക്കാരും വിദ്യാഭ്യാസ മന്ത്രിയുമെല്ലാം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുയ ബി.ജെ.പിയിലാണ് ഇനി നാടിന്റെ പ്രതീക്ഷയെന്നും
അദ്ദേഹം പറഞ്ഞു. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ജിജി ജോസഫ്, ഡോ. രേണു സുരേഷ്, നാഷണൽ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.കെ. ഭസിത് കുമാർ, ഷാജി മൂത്തേടൻ, എം.എം. ഉല്ലാസ് കുമാർ, മേഖല വൈസ് പ്രസിഡന്റുമാരായ എൻ.പി. ശങ്കരൻകുട്ടി, എം.എൻ. ഗോപി, ജില്ലാ സെക്രട്ടറി എൻ. മനോജ് തുടങ്ങിയവർ സംസാരിച്ചു.