babeena
കെ.എസ്. ബബീന

കൽപ്പറ്റ: സംസ്ഥാന എക്‌സൈസ് കായികമേളയിൽ ഹാട്രിക് വിജയവുമായി കെ.എസ്. ബബീന. 100 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ജാവലിൻത്രോ എന്നീ ഇനങ്ങളിലാണ് ബബീനയുടെ വിജയം. 2003ലും 2008ലും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. 2003ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണം, 600 മീറ്റർ ഓട്ടത്തിൽ വെള്ളി എന്നിവ നേടി. 2008ൽ പോണ്ടിച്ചേരിയിൽ നടന്ന സൗത്ത് സോൺ ഇന്റർനാഷണൽ മത്സരത്തിൽ 800 മീറ്ററിൽ സ്വർണവും 4-400 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. കോതമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിൽ വനിതാ സിവിൽ ഓഫീസറാണ് ബബീന. കോതമംഗലം സ്വദേശിയാണ്.