
മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈഡ്രത്തൺ 2025 ഇന്റർ സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് നടന്നു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ജി അനിൽകുമാർ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. ജോൺ പുത്തൂരാൻ, പ്രിൻസിപ്പൽ മേരി സാബു, അഡ്മിനിസ്‌ട്രേറ്റർ സൂനാമ്മ ജോണ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നൽകി.