കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് 871-ാം നമ്പർ ശാഖ ഗുരുകൃപ മൈക്രോഫിനാൻസ് എസ്. എച്ച് . ഗ്രൂപ്പിന്റെ 21-ാംവാർഷികവും 1111-ാംപ്രതിവാരയോഗവും നടത്തി. കൺവീനർ ശാന്തനാരായണന്റെ ഭവനത്തിൽ നടന്ന യോഗത്തിൽ കുടുംബയോഗം ചെയർമാൻ എൻ. ഐ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. ലീലാ വാസു, എൻ. ഐ. രാമൻ, സുശീല കൃഷ്ണൻ, ഉഷാ പ്രഭാകരൻ , ശാന്താ നാരായണൻ എന്നിവർ സംസാരിച്ചു.