പറവൂർ: പറവൂത്തറ ആശാൻ സ്മാകര വായനശാല വയോജന വേദിയുടെ നേതൃത്വത്തിൽ വയോജനസംഗമം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം മായ നടേശൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡന്റ് ടി.എൻ. സുഭാഷ് അദ്ധ്യക്ഷനായി. കെ.എ. വിദ്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ശാന്ത പുരുഷൻ, സി.എസ്. സജിത, കെ.വി. ജിനൻ എന്നിവർ സംസാരിച്ചു.