solar-unit

പറവൂർ: പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിൽ സ്ഥാപിച്ച സോളാർ പാനൽ യൂണിറ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, വി.എ. പ്രഭാവതി, ഡി. രാജ് കുമാർ, ഡോ. മനീഷ തുടങ്ങിയവർ സംസാരിച്ചു. പറവൂർ നഗരസഭയുടെ 2024-25 പദ്ധതി വിഹിതത്തിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് അനർട്ട് 20 കെ.വി. സോളാർ യൂണിറ്റ് സ്ഥാപിച്ചത്.