പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. 17 കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തിച്ചേർന്നു. 115 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പകുതിയിലേറെ പേർ ചുരുക്ക പട്ടികയിൽ ഇടം നേടി. കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ജോബി പനക്കൽ, കർമ്മിലി ടീച്ചർ, ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, നീതു സത്യൻ, സുധീർ, കെ. ഗോപാലൻ, ജോളി പൗവ്വത്തിൽ, മിനി അജയഘോഷ് എന്നിവർ പ്രസംഗിച്ചു.