u

തൃപ്പൂണിത്തുറ: മിഷൻ സ്‌കൂൾ ഏരിയ ജനമൈത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന യോഗവും ബോധവത്കരണ ക്ലാസും ഹിൽപാലസ് പോലീസ് സ്റ്റേഷൻ എസ്.ഐ അനസ് എസ്. തൗഫീക്ക് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.വി. ബൈജു അദ്ധ്യക്ഷനായി. കൊച്ചി സൈബർ സെൽ സീനിയർ സി.പി.ഒ പി. അരുൺ സൈബർ സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസെടുത്തു. അസോസിയേഷൻ സെക്രട്ടറി സി.എ. അനീഷ് കുമാർ, ട്രൂറ ചെയർമാൻ വി.പി. പ്രസാദ്, പി.ആർ. സുമേഷ്, എൻ.കെ. ജോഷി, കെ.എൻ. സുനിത്ത്, കെ.എസ്. സിന്ധു, സരള സുപ്രൻ, സുധ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു