a

1. ആയുർവേദ/മെഡിക്കൽ അനുബന്ധ കോഴ്സ് ഓപ്ഷൻ കൺഫർമേഷൻ:-
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറിസ്‌ / വെറ്ററിനറി / കോ
ഓപ്പറേഷൻ & ബാങ്കിംഗ്‌/ ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ & എൻവയൺമെന്റൽ സയൻസ്‌/ ബി.ടെക്‌ ബയോടെക്നോളജി
(കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്‌) കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേയ്ക്കുള്ള
മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ നടപടി ക്രമങ്ങൾ ആരംഭിച്ച. മേൽപറഞ്ഞ കോഴ്സുകളിൽ നിലവിലുള്ള ഹയർ
ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക്‌ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
‘Confirm’ ബട്ടണ്‍ ക്ലിക്ക്‌ ചെയ്ത്‌ ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും
നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന്‌ ഹയർ ഓപ്ഷൻ പുനക്രമീകരണം/
ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 24ന് രാവിലെ 100 വരെ പ്രവേശന
പരീക്ഷാ കമ്മീഷണറുടെ WWW.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്‌.

2. നീറ്റ് എസ്.എസ് പരീക്ഷാ തീയതി മാറ്റി:-DM,MCh,DrNB സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്- എസ്.എസ്) ഡിസംബർ 27, 28 തീയതികളിലേക്ക് മാറ്റി. രാവിലെ 9 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 4.30 വരെയു രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ. നവംബർ 7, 8 തീയതികളിൽ പരീക്ഷ നടക്കുമെന്നായിരുന്നു NBEMS ആദ്യം അറിയിച്ചിരുന്നത്. വെബ്സൈറ്റ്: natboard.edu.in.

3. ഇഗ്നൊ ടി.ഇ.ഇ:- ഇഗ്നൊയുടെ ഡിസംബർ സെഷൻ ടേം എൻഡ് എക്സാമിനേഷൻ (ടി.ഇ.ഇ) തീയതി നീട്ടി. ഒക്ടോബർ 26 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: exam.ignou.ac.in.

4. പി.ജി.നഴ്സിംഗ്‌ കോഴ്സ് പ്രവേശനം:- 2025-26 അധ്യയന വർഷത്തെ പി.ജി.നഴ്‌സിംഗ്‌ കോഴ്‌സിലേയ്ക്കുള്ള മോപ്‌ അപ്‌ അലോട്ട്‌മെന്റിന്‌ 22ന് ഉച്ചയ്ക്ക്‌ ഒന്നു വരെ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.ceekerala.govin.