തൃപ്പൂണിത്തുറ: എരൂർ ശ്രീ പോട്ടയിൽ ക്ഷേത്രത്തിൽ ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനു വേണ്ട പൂജാവിധികൾ അറിയുന്നതിനായി 12 വർഷം കൂടുമ്പോൾ നടത്തുന്ന അഷ്ടമംഗല പ്രശ്നം 22-ാം തീയതി മുതൽ ഗുരുവായൂർ മറ്റം ജയകൃഷ്ണ പണിക്കർ മുഖ്യ ദൈവജ്ഞനായി നടക്കും. പെരുന്തൽമണ്ണ വിഷ്ണുദാസ് പണിയർ, ഏഴക്കരനാട് അച്യുതൻ നായർ, എടക്കാട്ടുവയൽ ജയകൃഷ്ണൻ, എരൂർ ചന്ദ്രശേഖൻ ജ്യോത്സ്യൻ, ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ,​ മേൽശാന്തി സതീഷ് ശാന്തി എന്നിവർ പങ്കെടുക്കും. ചടങ്ങുകളുടെ മുന്നോടിയായി മറ്റം ജയകൃഷ്ണ പണിക്കരെ പൂർണകുഭം നൽകി സ്വീകരിക്കും. വി.കെ.ജി ഗ്രൂപ്പ് ചെയർമാൻ രാജേഷ് ഗോപാലൻ ഭദ്രദീപ പ്രകാശനം നടത്തും.