
അങ്കമാലി : റോട്ടറി ക്ലബ് 3205 ന്റെ നേതൃത്വത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാർത്ഥികൾക്കായി നേതൃത്വ പരിശീലന നടത്തി. ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി. എൻ. രമേശ് ഉദ്ഘാടനം ചെയ്തു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിൽ വ്യക്തിത്വ വികസനം, നേതൃപാടവം, ഭാഷാ നൈപുണ്യം തുടങ്ങിയവയ്ക്ക് ട്രെയിനിംഗ് നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 25 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 113 വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് 3 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കരിക്കടവ് ട്രൈബൽ ഉന്നതിയിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ജോസഫ് കണിച്ചായി, കെ. അനിൽ വർമ്മ, ടി.എം. നാസ്സർ, ആർ.ജയചന്ദ്രൻ, ആഷിശ് വിചിത്രം, നൈജു പുതുശ്ശേരി, രാജേഷ് രാഘവൻ, തുടങ്ങിയവർ സംസാരിച്ചു.