
കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കൺവൻഷന്റെയും ഓഫീസിന്റെയും ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജി പുലരി അദ്ധ്യക്ഷത വഹിച്ചു. പി.പി. സജീവ്, ഇ.ടി. നടരാജൻ, അരുൺ പി. മോഹൻ, സിന്ധു പ്രവീൺ, ഇ.കെ. അജിത് കുമാർ , ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, ഗ്രേസി ഷാജു, എ.എൻ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.