തോപ്പുംപടി: പബ്ലിക് പ്ലാറ്റ്ഫോം ക്ലബും യാസ്മിൻ ഫൗണ്ടേഷനും സംയുക്തമായി എം.എം.ഒ.വി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.എം ഷരീഫ് അദ്ധ്യക്ഷനായി. എം.എം.ഒ.എച്ച്.എസിലേക്കുളള ഹോട്ട്/കൂൾവാട്ടർ ഡിസ്പെൻസർ പോൾ മുണ്ടാടൻ സ്കൂൾ മാനേജർ അബ്ദുൽ സിയാദിന് കൈമാറി. ന്യൂഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ സർവീസ് സ്നാപ്പ് ഷൂട്ടിംഗ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊച്ചി സ്വദേശി നശ്വ ഷിനിലിനെ പുരസ്കാരം നൽകി ആദരിച്ചു. ക്ലബ് സെക്രട്ടറി പി.എ. ഹംസക്കോയ, കൗൺസിലർ എം. ഹബീബുള്ള, കെ. മമത, വി.എ. ഷൈൻ, സുമയ്യ, എം.ബി. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.